കോവിഡിനെ പ്രതിരോധിക്കാൻ ആലപ്പുഴ ന​ഗരസഭ സംഘടിപ്പിച്ച ധൂമസന്ധ്യ വിവാദത്തിൽ. ആയുർവേദചൂർണം പുകച്ചാൽ വായുവിലൂടെ പകരുന്ന വൈറസും ബാക്റ്റീരിയയും നശിക്കുമെന്നു പറഞ്ഞാണ് ധൂമസന്ധ്യ നടത്തിയത്. പ്രതിരോധനടപടികളുടെ പേരിലുള്ള ഇത്തരം പരിപാടികൾ അശാസ്ത്രീയവും അബദ്ധവുമാണെന്ന് പറഞ്ഞ് കേരളശാസ്ത്രസാഹിത്യ പരിഷത് ആദ്യം രം​ഗത്തെത്തി. എന്നാൽ ഇത് അണുനശീകരണ സ്വഭാവമുള്ള ചൂർണമാണെന്നും ഇതു പുകയ്ക്കുന്നതു കൊണ്ട് ​ഗുണങ്ങൾ ഉണ്ടാവുമെന്നുമാണ് ആയുർവേദ വിദ​ഗ്ധർ പറയുന്നത്.