പ്രധാന നേതാക്കളായ തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റ് നിഷേധിച്ചതോടെ പ്രതിരോധത്തിലായി ആലപ്പുഴയിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും. പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ ഉറച്ച മണ്ഡലങ്ങള്‍ ചാഞ്ചാടുമോ എന്ന ആശങ്ക ശക്തമാണ്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മറ്റിയും ജില്ലാ സെക്രട്ടേറിയേറ്റും ഇന്ന് ചേരും.