പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികളായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും പി ജയരാന്‍ വ്യക്തമാക്കി. അതേസമയം സിപിഎമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം കുറ്റപ്പെടുത്തി.