ന്യൂഡല്‍ഹി: ഡല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താന്‍ ആയിരുന്നു പിടിയിലായ അല്‍ഖ്വയിദ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ് ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാക്കിസ്താനില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ ഒരേ സമയം ആക്രമണം നടത്താന്‍ ആയിരുന്നു പദ്ധതി.