മഹാകവി അക്കിത്തത്തിന് കേരളം യാത്രാമൊഴി നല്‍കി. കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ 'ദേവായനം' വീട്ടുവളപ്പില്‍ പത്‌നി ശ്രീദേവി അന്തര്‍ജനത്തിന്റെ ശവകുടീരത്തിന് തൊട്ടടുത്തായാണ് അക്കിത്തത്തിനും ചിതയൊരുക്കിയത്. ആചാരവെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. അക്കിത്തത്തിന്റെ മൂത്ത മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.