ഒരു തരി പൊന്നു പോലും ഇല്ലാതെ വിവാഹം കഴിച്ച് വാർത്തകളിൽ നിറഞ്ഞവരാണ് വടകരയിൽ നിന്നുള്ള അഖിലേഷും അർച്ചനയും. വിവാഹത്തേക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. താലികെട്ടു കല്യാണത്തിനെല്ലാം എതിരേ വലിയ മുന്നേറ്റങ്ങൾ നടന്ന സ്ഥലത്താണ് തങ്ങളുടെ കല്യാണം വിപ്ലവാത്മകമാണ് എന്നു പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നുന്നത്. ഒട്ടനവധി മുൻമാതൃകകൾ നമുക്ക് മുന്നിലുണ്ട്. ഇതിലും ലളിതമായി വിവാഹങ്ങൾ നടക്കുന്നുണ്ട്. സ്ത്രീധന സമ്പ്രദായം ചർച്ച ചെയ്യുന്ന കാലത്തായതുകൊണ്ടാവാം ഞങ്ങളുടെ വിവാഹം വാർത്തയിൽ നിറയുന്നതെന്നും അഖിലേഷ് പറയുന്നു.