കണ്ണൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയ്ക്കും സുഹൃത്തുക്കള്‍ക്കും വാഹനാപകടത്തില്‍ പരിക്ക്. പുലര്‍ച്ചെ ഒന്നരയോടെ കൂത്തുപറമ്പിനടുത്താണ് അപകടം ഉണ്ടായത്. ഒരാളുടെ നിലഗുരുതരമാണ്. ആകാശ് തില്ലങ്കേരി ഉള്‍പ്പടെ നാല്‌ പേരാണ് വാഹനത്തിലുണ്ടായിരുന്നത്.