ഫോൺ വിളി വിവാദത്തിനു പിന്നിലെ സാഹചര്യം മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയെക്കണ്ട് വിശദീകരിച്ചതോടെ പ്രതിസന്ധിക്ക് അയവു വന്നു. രാവിലെ തന്നെ മുഖ്യമന്ത്രിയെ കാണാൻ ശശീന്ദ്രൻ ക്ലിഫ് ഹൗസിൽ എത്തിയത് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു. എൻ.സി.പി.യിലെ തർക്കമാണ് വിവാദത്തിനു പിന്നിലെന്ന വിശദീകരണമാണ് ഇപ്പോൾ ശശീന്ദ്രന്റെ പിടിവള്ളി.