എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി എകെ ബാലൻ. നായൻമാരെല്ലാം തന്റെ പോക്കറ്റിലാണെന്ന സുകുമാരൻനായരുടെ ധാരണ തെറ്റിയെന്ന് എ.കെ. ബാലൻ പറഞ്ഞു. 

സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിൽ തെറ്റില്ല. അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്ത് വരാൻ പറ്റാത്ത വാക്കുകൾ വന്നു. പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തുമെന്ന് കരുതുന്നുവെന്നും ബാലൻ പറഞ്ഞു.