കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് എന്ന പേര് അന്വര്‍ത്ഥമാക്കിയ ധീരവനിതയാണ് കെ.ആര്‍.ഗൗരിയമ്മ. രണ്ടാം തരത്തില്‍ ഞാന്‍ പഠിക്കുമ്പോള്‍ കേട്ട ഒരു മുദ്രാവാക്യം - പറ്റൂല ഇനി പറ്റൂല കുടിയിറക്കല് പറ്റൂല, പാട്ടവും വാരവും ഇനി കിട്ടൂല കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരിയമ്മ ഭരിച്ചീടും. ഈ മുദ്രാവാക്യം തന്നെ ഏറെ സ്വാധീനിച്ചുവെന്നും  മന്ത്രി എ കെ ബാലൻ പറഞ്ഞു.