തന്റെ വിവാഹമോചനത്തിന് പിന്നില്‍ അനുപമയാണ് എന്ന ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ രംഗത്ത്. ഒരുപാട് സഹിച്ചു, അനുപമയുടെ വീട്ടിൽവരെ പോയി പറഞ്ഞു, വിവാഹമോചനം നൽകാൻ പറ്റില്ലെന്ന്. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നൽകിയത്. ദത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് എഴുതി നൽകിയ കാര്യങ്ങൾ താൻ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണ ബോധവതിയായിരുന്നുവെന്നും ഞാൻ വായിച്ചു നോക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കമ്മിറ്റിയിൽ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോൾ രണ്ടു പേരും ചേർന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താൻ ഇറങ്ങിപ്പോയെന്നും എന്നാൽ തന്റെ പേരിൽ അജിത്ത് കുറ്റം ചാർത്തുകയായിരുന്നെന്നും അവർ പറഞ്ഞു. പ്രശ്നമുണ്ടായപ്പോൾ ബന്ധം വേർപെടുത്തേണ്ടതില്ലെന്നും എന്തിനും കൂടെയുണ്ടാകും എന്നുപറഞ്ഞ് പാർട്ടി പിന്തുണയുമായി നിന്നിരുന്നു. പക്ഷേ അന്ന് ഞാനത് വകവെച്ചില്ല. ഭർത്താവിനെ ഉപദ്രവിക്കാതിരിക്കുക എന്നത് മാത്രമായിരുന്നു മനസിലെന്നും അവർ പറഞ്ഞു.

ഇപ്പോൾ ഇത്തരം കള്ളപ്രചരണങ്ങൾ നടക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടതല്ലേയെന്ന് അവർ ചോദിച്ചു. അനുപമയുമായി അജിത്തിന് ബന്ധമുണ്ടെന്നറിഞ്ഞതിന് ശേഷമാണ് അകലാൻ തുടങ്ങിയത്. പക്ഷേ അതിന് മുമ്പും പ്രശ്നമുണ്ടായിട്ടുണ്ട്. ആ കാര്യങ്ങളൊന്നും പുറത്തുവിടാതിരിക്കുകയാണ്. ഇനി സാഹചര്യങ്ങളുണ്ടാവുകയാണെങ്കിൽ അതും പുറത്തുവിടുമെന്നും അവർ പറഞ്ഞു.