തന്നെ ബുദ്ധിമുട്ടിക്കുക എന്നത് വേറെ ചില ആളുകളുടെ അജണ്ടയുടെ ഭാഗമാണെന്ന് ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താന. തന്റെ ഫ്‌ളാറ്റ് പോലീസ് റെയ്ഡ് ചെയ്തു. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. 

പരിശോധനയും ചോദ്യംചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികള്‍ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ആയിഷ സുല്‍ത്താന പറഞ്ഞു. രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.