ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെ ന്യായീകരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ. ജൈവായുധ പരമാർശം തനിക്കെതിരെയല്ല, കേന്ദ്ര സർക്കാറിനെതിരെയാണ്. ലക്ഷദ്വീപിനെ വൻ വിനോദ സഞ്ചാരകേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. ​ഗുണ്ട നിയമം നടപ്പാക്കിയത് മുൻകരുതലെന്ന നിലയിലാണെന്നും പട്ടേൽ. ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പട്ടേൽ നിലപാട് വ്യക്തമാക്കിയത്.