ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നടപ്പായില്ല. ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയ്ക്കും മുകളിലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

കോവിഡ് സാഹചര്യവും വായുമലിനീകരണവും കണക്കിലെടുത്ത് ഡല്‍ഹിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പടക്കം വില്‍പനയും പൊട്ടിക്കലും നിരോധിച്ചിരുന്നു. 

എന്നാല്‍ പോലീസിനെയും നിയന്ത്രണങ്ങളെയും നോക്കുകുത്തികളാക്കി പടക്ക വില്‍പന അനായാസേന നടന്നു. ദീപാവലി ആഘോഷങ്ങളുടെ ബാക്കിപത്രമായി ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ജനങ്ങള്‍ നേരിടുന്നത്.