റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കി. പുലര്‍ച്ചെ 3.10-നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 

സാങ്കേതിക തകരാറുകള്‍ മൂലമാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടിവന്നത് എന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ടയറുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറാണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.