ചെന്നൈ: ഡിഎംകെ സഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തമിഴ്നാട്ടിലെ 30 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് എഐഎംഐഎം. അസാസുദീൻ ഒവൈസിയുടെ കൂടി അനുമതിയോടെയാണ് നീക്കമെന്ന് പാർട്ടി തമിഴ്നാട് ഘടകം വക്താവ് അഹമ്മദ് മീരാൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സഖ്യത്തിൽ മത്സരിക്കാൻ ആറ് സീറ്റാണ് മജ്ലിസെപ്പാർട്ടിയുടെ ആവശ്യം.