മുന്നണി വിപുലീകരണത്തിലും പാര്‍ട്ടി പുനഃസംഘടനയിലും നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കുമായി എ.ഐ.സി.സി. സംഘം തിരുവനന്തപുരത്ത് 

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിലും തീരുമാനം ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. 

എന്‍.സി.പി.യെ മുന്നണിയില്‍ എടുക്കുന്നതിലും എ.ഐ.സി.സി. ചര്‍ച്ചയില്‍ ധാരണയാകും എന്നും പ്രതീക്ഷിക്കുന്നു. ഇതിനോടൊപ്പം വിവിധ സാമൂഹിക സംഘടനാ നേതാക്കളെയും സംഘം കാണും.