ചെന്നൈ: ബഹുഭൂരിപക്ഷം മണ്ഡലങ്ങളും ജയിച്ചു അണ്ണാ ഡിഎംകെ തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ഉപമുഖ്യ മന്ത്രി ഒ പനീര്‍സെല്‍വം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രണ്ട് തവണ ജയിച്ചുകയറിയ ബോഡി നായ്ക്കനൂര്‍ മണ്ഡലത്തില്‍ ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥിയായി പഴയ സുഹൃത്ത് തങ്ക തമിഴ് സെല്‍വന്‍ വന്നതോടെ ഒ പി എസിനു മത്സരം കടുത്തതായി.