കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എൽ പ്രതിനിധിയായി ഇടതു മന്ത്രിസഭയിലേക്കെത്തുമ്പോള്‍ ന്യൂനപക്ഷ രാഷ്ട്രീയം കുറിക്കുന്നത് പുതിയ ചരിത്രം. 1980-ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ അഖിലേന്ത്യാ ലീ​ഗിന് മന്ത്രിസ്ഥാനം നൽകിയ സി.പി.എം നാല് പതിറ്റാണ്ടിന് ശേഷമാണ് മുസ്ലിം രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഒരു പാർട്ടിയെ മന്ത്രിസഭയുടെ ഭാ​ഗമാക്കുന്നത്.