ഇരുപത്തിയേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മധുരപ്രതികാരത്തിനൊപ്പം ഇരട്ടി മധുരമാണ് ഐ.എന്‍.എല്ലിന്റെ മന്ത്രി സ്ഥാനം. അഹമ്മദ് ദേവര്‍കോവിലെന്ന കോഴിക്കോട്ടെ മലയോര ദേശത്തെ  നേതാവ് കോഴിക്കോട് സൗത്തില്‍ നിന്നും തുറമുഖ വകുപ്പ് മന്ത്രിയാകുമ്പോള്‍ അത് പിണറായി വിജയന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ തന്ത്രം കൂടിയാണ്