ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ബേപ്പൂരിൽ വാർഫ് നിർമ്മിക്കാൻ സ്ഥലം വിട്ടുകൊടുത്തിരുന്നു എന്നാൽ ലക്ഷദ്വീപ് ഭരണകൂടം നിർമ്മാണവുമായി മുന്നോട്ടുപോവാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.