വെള്ളപ്പൊക്കത്തില്‍ യുവാവ് രക്ഷപെടുത്തിയ കിളിക്ക് കൂടൊരുക്കി പള്ളുരുത്തി സ്വദേശി സൂരജ്

വെള്ളപ്പൊക്കത്തില്‍ യുവാവ് രക്ഷപെടുത്തിയ കിളിക്ക് കൂടൊരുക്കി പള്ളുരുത്തി സ്വദേശി സൂരജ്. ആലുവയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് മാതൃഭൂമി ന്യൂസ് സംഘത്തെ ഏല്‍പ്പിച്ച കിളിയെ സംരക്ഷിക്കാന്‍ സൂരജ് മുന്നോട്ട് വരികയായിരുന്നു. കുത്തിയൊഴകിയ പ്രളയജലത്തില്‍ ചിറകിട്ടടിച്ച കുഞ്ഞിക്കിളിയെ പേരറിയാത്ത യുവാവ് കൈക്കുമ്പിളില്‍ കോരിയെടുക്കുകയായിരുന്നു. ക്യാമറമാന്‍ ബിനു പാവുമ്പ മനുഷ്യസ്നേഹം തുളുമ്പുന്ന ആ നിമിഷങ്ങള്‍ ഒപ്പിയെടുത്തു. ആലുവ ബാങ്ക് ജഗ്ഷനില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ വീണ്ടും പോകേണ്ടതിനാല്‍ യുവാവ് കിളിയെ ഞങ്ങളെ ഏല്‍പ്പിച്ചു. തിരികെ എത്തുമ്പോള്‍ വാങ്ങാമെന്ന് പറഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയ യുവാക്കളെ പിന്നീട് കാണാന്‍ കഴിഞ്ഞില്ല. സംരക്ഷണമേറ്റെടുക്കാന്‍ സമ്മതമറിയിച്ച് മാതൃഭൂമി റെഡ്മൈക്കിലെ സൂരജ് മുന്നോട്ട് വന്നു. കിളിക്ക് ഒരു ഇണയെയും കണ്ടെത്തി. പ്രളയകാലത്തെ അതിജീവിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ പ്രതീക്ഷയാകട്ടെ ഈ ദൃശ്യങ്ങള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented