ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തിന് ശേഷവും വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ് ഷഹീന്‍ ബാഗ്. മുഖ്യ പ്രചാരണ വിഷയമായി മാറിയ ഷഹീന്‍ ബാഗിലെ ഉപരോധ സമരത്തിന്റെ ഭാവി ഇനി എന്താകും എന്നത് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ഷഹീന്‍ ബാഗ് സന്ദര്‍ശിക്കുമോ എന്ന ചോദ്യവും ഉയരുന്നു.