ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റക്സിന് ക്ഷണം. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ. ദുരൈ സ്വാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപം വേണ്ടെന്നുവെച്ച കിറ്റക്സിനെ ബംഗ്ലാദേശ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്.