ആഫ്രിക്കൻ കാടുകൾക്ക് നടുവിലൂടെ സിംഹങ്ങളെയും തെളിച്ച് കൂളായി നടന്നുവരുന്ന യുവതി. ഒന്നും രണ്ടുമല്ല, ആറ് പെൺസിംഹങ്ങൾക്കൊപ്പമാണ് ഇവരുടെ യാത്ര. വീഡിയോ കണ്ടിട്ടും സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ 'സംഗതി ഒറിജിനലാണോ?' എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന പ്രധാന ചോദ്യം.

സംഭവം സത്യമാണ്. ഓമന മൃഗങ്ങളെ പോലെ ആറ് സിംഹങ്ങൾക്കൊപ്പം ചിരിച്ചുകൊണ്ട് നടന്നുവരുന്ന യുവതിയുടെ വീഡിയോ കെനിയയിലെ സഫാരി ഗാലറിയെന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം യുവതി കൂട്ടത്തിലൊരു സിംഹത്തിന്റെ വാലിൽ പിടിക്കുന്നതും കാണാം!