കെയ്‌റോ: ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൊറോണ വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിൽ കോറോണക്കെതിരെ കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയില്ലെങ്കിൽ  മൂന്ന് ലക്ഷം ആഫ്രിക്കന്‍ ജനതയ്ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും 30 മില്ല്യണ്‍ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. നിലവിൽ 200 പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. നൈജീരിയ പ്രസിഡന്റിന്റെ ജീവനക്കാരന് കോവിഡ്-19 ബാധിച്ച് മരിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. മരണ സംഖ്യ 1300 കടന്നു. ആഫ്രിക്കയിൽ ചേരികളുടെ എണ്ണം ഉയർന്നതിനാൽ രോഗ വ്യാനാം തടയാൻ പെട്ടെന്ന് സാധിക്കുകയില്ലയെന്ന് മുന്നറിയിപ്പാണ് സംഘടനാ നൽകുന്നത്.