നടന്‍ ജോജു ജോര്‍ജ്ജിനെതിരെ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ മരട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ ജോജു സ്ത്രീകളെ അധിക്ഷേപിച്ചെന്നാണ് പരാതി 

ജോജു ജോര്‍ജ്ജിനെതിരെ വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.