ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്. 

ജഡ്ജിയുടെ ചേംമ്പറില്‍വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിനെ പോലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിനെ കോടതിയില്‍ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.