പത്തനംതിട്ട: ശബരിമല വിമാനത്താവളം പദ്ധതിക്കായി സര്‍ക്കാര്‍ കണ്ടുവച്ചിട്ടുളള ചെറുവളളി എസ്റ്റേറ്റില്‍ ചെങ്ങറ മാതൃകയില്‍ സമരത്തിനു ആദിവാസി ദലിത് മുന്നേറ്റ സമിതി. വിമാനത്താവള ആവശ്യം കഴിഞ്ഞുളള ഭൂമി, ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ആവശ്യം. പ്രത്യക്ഷ സമരം നാളെ പത്തനംതിട്ടയില്‍ നിന്നും തുടങ്ങും.