നടി അനുസിത്താര തന്റെ നൃത്തവീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി ഒരു നൃത്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് അനു സിത്താര. കൃഷ്ണ രൂപം മുന്നില്‍ വച്ച് 'ഒരു നേരമെങ്കിലും കാണാതെ വയ്യ' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് അനു നൃത്തം ചെയ്തിരിക്കുന്നത്. സ്‌റ്റേഹോം. സ്‌റ്റേസെയ്ഫ് എന്ന ഹാഷ് ടാഗിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തവീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.