നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളെ കുടുക്കിയത് പള്‍സര്‍ സുനിക്കൊപ്പമുള്ള ചിത്രങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് പള്‍സര്‍ സുനിക്കൊപ്പമുള്ള ചിത്രങ്ങളാണ്. ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിടെ ദിലീപ് പകര്‍ത്തിയ സെല്‍ഫി തെളിവെടുപ്പിലേക്കുള്ള ദൈവത്തിന്റെ കൈയ്യടയാളമായി. മതില്‍ ചാരി നിന്ന പള്‍സര്‍ സുനി അബദ്ധത്തില്‍ ചിത്രത്തില്‍ പതിഞ്ഞു പോയതാണ്. ഈ ചിത്രമാണ് ദിലീപ് പള്‍സര്‍ ബന്ധത്തില്‍ പ്രധാന തെളിവായത്. എന്നാല്‍ സുനിയോടൊപ്പം ചിത്രമെടുത്ത താരങ്ങളാണ് ഇപ്പോള്‍ പണി വാങ്ങിയിരിക്കുന്നത്. പ്രധാന താരങ്ങള്‍ക്കൊപ്പം സുനി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കും അനൂപ് മേനോനും കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനുമൊപ്പം സുനി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ധര്‍മ്മജനും സുനിയും ഉറ്റ ചങ്ങാതിമാരെ പോലെ തോളില്‍ കയ്യിട്ടാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സുനിയുമായി ഈ കലാകാരന്മാര്‍ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും പള്‍സര്‍ സുനി മലയാള സിനിമയുടെ വരാന്തയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented