രാഷ്ട്രീയം പറഞ്ഞ് ധർമജൻ ബോൾ​ഗാട്ടിയും പിഷാരടിയും ഒന്നിക്കുന്നു. ധർമജന് ഇക്കാണുന്ന ​ഗൗരവം രാഷ്ട്രീയ പ്രചാരണത്തിനിടെ വന്നുപോയതാണെന്ന് പിഷാരടി പറയുന്നു.

ഹാസ്യമാണ് ഇരുവരുടേയും മുഖമുദ്രയെങ്കിലും രാഷ്ട്രീയം പറയുമ്പോൾ ഇരുവരും ​ഗൗരവം കൈവിടുന്നില്ല. കോൺ​ഗ്രസിൽ സോഷ്യലിസമുണ്ടെന്നാണ് പിഷാരടിയുടെ പക്ഷം. സിപിഎമ്മിലുള്ളവർക്ക് വിവരമുണ്ട്. എന്നാൽ ജനാധിപത്യം കുറവാണെന്ന് ധർമജൻ പറയുന്നു.

രണ്ടുപേരുമായി മാതൃഭൂമി ന്യൂസ് നടത്തിയ അഭിമുഖം.