നടന്‍ വിനീതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വിനീത് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തൊഴിലും അവസരങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. 

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിനീതിന്റെ പേരുപയോഗിച്ച് തട്ടിപ്പ് നടക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിനീത് കേരളാ ഡി.ജി.പി.ക്ക് പരാതി നല്‍കി. 

വിനീതിന്റെ കുടുംബചിത്രം ഉള്‍പ്പെടെ ദുരുപയോഗം ചെയ്ത് വാട്‌സ്ആപ്പും മറ്റ് സമൂഹമാധ്യമങ്ങളും വഴിയാണ് ഇത്തവണ തട്ടിപ്പിന് ശ്രമിച്ചിരിക്കുന്നത്.