പോളിങ് ബൂത്തിലേക്ക് മാസ് എൻട്രിയുമായി നടൻ വിജയ്. സൈക്കിളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. ഇന്ധനവിലയിൽ പ്രതിഷേധിച്ചായിരുന്നു താരത്തിന്റെ നീക്കം. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.