ഒരു ജനാധിപത്യ രാജ്യത്തില്‍ സാധാരണക്കാരന് ഏറ്റവും കൂടുതല്‍ അധികാരം കിട്ടുന്ന അവസരമാണ് വോട്ട് രേഖപ്പെടുത്തുന്ന നിമിഷം എന്ന് നടന്‍ ടിനി ടോം. 

അമ്മയ്ക്കും ഭാര്യക്കും ഭാര്യാമാതാവിനും ഒപ്പം ആലുവയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിനി ടോം. 

പ്രധാനമന്ത്രിയെക്കാളും പ്രസിഡന്റിനെക്കാളും സാധാരണക്കാരന് അധികാരം കിട്ടുന്ന ദിനമാണ് വോട്ട് രേഖപ്പെടുത്തുന്ന ദിനമെന്നും ആ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ടിനി ടോം പറഞ്ഞു.