അയൻ സിനിമയിലെ ഗാനം പുനരാവിഷ്ടകരിച്ച തിരുവനന്തപുരം ചെങ്കൽചൂളയിലെ കൂട്ടുകാർക്ക് ആശംസയറിയിച്ച് സൂപ്പർ താരം സൂര്യ. സൂര്യയുടെ ജൻദിനത്തിൽ കുട്ടികൾ ചേർന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഗാനരംഗം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ അദ്ഭുതപ്പെടുത്തിയ ആരാധകരെ തേടി സൂര്യയുടെ ശബ്ദസന്ദേശമെത്തിയത്.