കൊച്ചി: പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് .ജോര്‍ദാനില്‍ നിന്ന് എത്തിയ ശേഷമാണ് പൃഥിരാജ് കോവിഡ് പരിശോധന നടത്തിയത്. നിരീക്ഷണത്തില്‍ തുടരുമെന്ന് പൃഥ്വിരാജ്. കളമശേരി മെഡിക്കല്‍ കോളജിലാണ് സ്രവ പരിശോധന നടത്തിയത്. 

22-ാം തിയതിയാണ് ജോര്‍ദ്ദാനില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ പെയ്ഡ് ക്വറന്റൈയിനിലായിരുന്നു. ഏഴു ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം ഹോം ക്വാറന്റൈനിലേയ്ക്ക് മാറിരുന്നു. ഇതിനിടയിലാണ് കോവിഡ് പരിശോധന നടത്തിയത്. പൃഥ്വിരാജ് തന്നെയാണ് പരിശോധന ഫലം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.