തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ നടൻ കൃഷ്ണകുമാർ.

മത്സരിക്കണമെന്ന് തന്നോട് ബിജെപി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി അംഗത്വമെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നും ഒരു  അറിയപ്പെടുന്ന കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.