മോൻസൻ മാവുങ്കലിന് വേണ്ടി നടൻ ബാല മുമ്പ് ഇടപെട്ടതിന്റെ തെളിവായി ഫോൺ സംഭാഷണം പുറത്ത് വന്നു. മോൻസന്റെ ഡ്രൈവറായിരുന്ന  അജിത് നൽകിയ പരാതി പിൻവലിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടത്. 
എന്നാൽ മോൻസൺ തനിക്കെതിരേ കള്ളക്കേസ് നൽകിയെന്നും പരാതി പിൻവലിക്കാൻ പറ്റില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്. കേസ് ഒഴിവാക്കാൻ താൻ ഇടപെടാം, മോൻസണെ കുറിച്ച് മോശമായി സംസാരിക്കേണ്ടെന്നും ബാല സംഭാഷണത്തിൽ പറയുന്നു.