നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുരുക്ക് മുറുക്കി പ്രതി പൾസർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്.  പൾസർ സുനിയും സാക്ഷി ജിൻസനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്.

ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്ന് പൾസർ സുനി സമ്മതിക്കുന്നുണ്ട്. ദിലീപിന്റെ വീട്ടിൽ വച്ചും ഹോട്ടലിൽവച്ചും ബാലചന്ദ്രകുമാറിനെ കണ്ടതായി സുനി പറഞ്ഞു.