നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത് നാടകീയമായി.

11.30-ഓടെ ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ഗേറ്റ് ചാടിക്കടന്നാണ് ആദ്യം വീട്ടില്‍ പ്രവേശിച്ചത്.