കോഴിക്കോട് കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയോരത്ത് ഏക്കര്‍കണക്കിന് മലയിടിച്ച് നിരത്തുന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്തപറമ്പിലാണ് മലയിടിക്കുന്നത്.

നിരവധി ജെ.സി.ബികള്‍ ഉപയോഗിച്ചാണ് മല ഇടിച്ച് നിരത്തുന്നത്. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയോരത്താണ് പ്രദേശം. നിരവധി നീര്‍ച്ചാലുകള്‍ ഉള്‍പ്പടെയുള്ള സ്ഥലം. റോഡ് പ്രവര്‍ത്തിയുടെ പേരിലാണ് മണ്ണിടിക്കുന്നത്. പ്രവര്‍ത്തി തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഗ്രാമപഞ്ചായത്ത് അധികൃതരോ വില്ലേജ് അധികൃതരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സന്ദര്‍ശിക്കേണ്ടി വന്നു. നിലവില്‍ പെര്‍മിറ്റ് എടുക്കാതെയാണ് മല ഇടിക്കുന്നതെന്നാണ് പഞ്ചായത്ത് രേഖകളില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി