തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍.
മംഗലപുരം ടെക്നോ സിറ്റിയ്ക്ക് സമീപത്തുവെച്ച് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. യുവതി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു വീടിന്റെ ജനല്‍ചില്ല് തകര്‍ത്താണ് പ്രതി ആസിഡ് ഒഴിച്ചത്. 

ആസിഡ് വീണ് യുവതിയുടെ മുഖത്തിനു ശരീരത്തിനും മാരകമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി ഇപ്പോള്‍. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.