ഭര്‍ത്താവ് ഭാര്യയുടെ ശരീരത്തും മുഖത്തും ആസിഡൊഴിച്ചു. പത്തനംതിട്ട പെരുന്നാട്ടിലാണ് സംഭവം. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. ഭർത്താവിനെ  നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിന് കൈമാറി. ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.