തിരുവനന്തപുരം: ദേശീയപാതയില്‍ കല്ലമ്പലത്ത് വാഹനാപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ മീന്‍ കയറ്റിവന്ന പിക്കപ്പ് വാനും  ആണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് ഡ്രൈവർ ആലപ്പുഴ വണ്ടാനം സ്വദേശി മുനീര്‍( 31) മരിച്ചു. ബസ്സില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ബസ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. 

ഇതിന് പുറമെ ദേശീയപാതയില്‍ നാവായിക്കുളത്ത് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിച്ച് കുഴിയിലേക്ക് മറിഞ്ഞു. ഇതില്‍ ആര്‍ക്കും സാരമായ പരിക്ക് ഉണ്ടായിട്ടില്ല. ശക്തമായ മഴ പെയ്തിരുന്നു. ബസ് റോഡില്‍ നിന്ന് തെന്നിമാറിയതാണെന്ന് കരുതുന്നു. ഉച്ചയോടെ നാവായിക്കുളം മുല്ലനല്ലൂര്‍ ഭാഗത്ത് കാര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു. ഈ അപകടത്തിലും ആര്‍ക്കും പരിക്കില്ല.