`

ഉടമസ്ഥന്റെ ക്രൂരതക്ക് ഇരയായ അബാക്ക ഇനി അമ്മ. കൊച്ചിയില്‍ ഉടമ വാഹനത്തില്‍ കെട്ടിവലിച്ച നായയാണ് 3 ആണ്‍കുഞ്ഞുങ്ങളുടെ അമ്മയായത്. ഉടമ വാഹനത്തില്‍ കെട്ടിവലിക്കുമ്പോള്‍ അബാക്ക ഗര്‍ഭിണിയായിരുന്നു. ദയ സംഘടനയിലെ ടി.ജെ കൃഷ്ണന്റെ സംരക്ഷണയിലാണ് അബാക്കയിപ്പോള്‍. 

സുഖ പ്രവസമായിരുന്നെങ്കിലും വാഹനത്തില്‍ കെട്ടി വലിച്ച സമയത്തെ ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഡോ. ചന്ദ്രകാന്തിന്റെ നിരീക്ഷണത്തിലാണ് അബാക്ക.