ശബരിമല സന്നിധാനത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ജ്വലിച്ചു നില്‍ക്കുന്ന ആഴി. അഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയില്‍ ഒരു പകുതി തീര്‍ത്ഥാടകര്‍ ഇവിടെ സമര്‍പ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ആഴിയും അണഞ്ഞു.

ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകര്‍ന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാല്‍ ആഴി അണഞ്ഞു. ജീവനക്കാരാണ് ഇപ്പോള്‍ നെയ്‌ത്തേങ്ങ പൊട്ടിക്കുന്നത്. ആഴിക്ക് സമീപത്തെ ആല്‍മരം ഇക്കുറി പതിവിലും കൂടുതല്‍ തളിര്‍ത്തിട്ടുമുണ്ട്.