ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാരില്‍ പഴയ മന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കും. പരിചയ സമ്പത്ത് കണക്കിലെടുത്ത് പഴയ ടീം തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് പൊതുവെയുള്ള ധാരണ. ഞായറാഴ്ച അരവിന്ദ് കെജ്രിവാളിന് ഒപ്പം 6 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും വകുപ്പുകള്‍ പിന്നീട് മാത്രമേ തീരുമാനിക്കൂ. രണ്ട് വര്‍ഷം കഴിയുമ്പോള്‍ പുന:സംഘടന നടത്തി മറ്റുള്ളവര്‍ക്കും അവസരം നല്‍കും. സത്യപ്രതിജ്ഞാചടങ്ങിലേക്ക് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളെ ക്ഷണിക്കും. ബി.ജെ.പി വിരുദ്ധചേരിയുടെ ശക്തി പ്രകടനമായി ചടങ്ങ് മാറും