ഭൂമിയുടെ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ ആശങ്ക

കോഴിക്കോട്: സര്‍ക്കാരുമായി തര്‍ക്കത്തിലും കേസിലുമുള്ള ഭൂമിയുടെ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിയമ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്ക. കമ്പനികള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഭൂമി എങ്ങനെ ആധാറുമായി ബന്ധിപ്പിക്കും എന്നതും അനധികൃതമായി ഭൂമി കൈവശം വച്ചവരുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്നതും പ്രധാനമാണ്. സര്‍ക്കാരുമായി കേസ് നടത്തുന്ന തോട്ടങ്ങളുടെ കാര്യത്തിലും രേഖകളില്‍ വിദേശ ഉടമസ്ഥത കാണിച്ചിട്ടുള്ള വസ്തുക്കളുടെ കാര്യത്തില്‍ എന്തുചെയ്യുമെന്നതും നിര്‍ണായകമാണ്. ആധാറുമായി ബന്ധിപ്പിക്കുന്ന ഉടമസ്ഥാവകാശത്തിന് നിയമസാധുത നല്‍കുമോ എന്നതും പ്രശ്‌നമാണ്. അനുമതി നല്‍കുന്നു എന്നു മാത്രമേ നിലവിലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുള്ളു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented