മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കൊടിക്കുന്നിൽ സുരേഷിന്റെ പരാമർശം ശുദ്ധ അസംബന്ധവും  സ്ത്രീവിരുദ്ധവുമാണെന്ന് എ.എ റഹീം. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മിനിമം ധാരണയില്ലാത്തതിന്റെ പ്രശ്നമാണ്. കോൺ​ഗ്രസ് എത്തിച്ചേർന്നിരിക്കുന്ന അപകടകരമായ അപചയത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഈ അപലപനീയമായ പ്രസ്താവന. ഒരച്ഛൻ ആണ് മകൾ ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? 

നവോത്ഥാന നായകനായിരുന്നു പിണറായിയെങ്കിൽ മകളെ പട്ടികജാതിക്കാരന് കെട്ടിച്ച്കൊടുക്കണമായിരുന്നുവെന്നായിരുന്നു കൊടിക്കുന്നിൽ‌ സുരേഷിന്റെ വിവാദ പരാമർശം.